ജപ്പാൻ കുടിവെള്ള പൈപ്പിലെ ചോർച്ച; അറ്റകുറ്റപ്പണി ദ്രുതഗതിയിൽ

തുറവൂർ: ജങ്​ഷനിൽ ട്രാഫിക് സിഗ്​നലിന് സമീപം മാസങ്ങളായി പൊട്ടിക്കിടന്ന ജപ്പാൻ കുടിവെള്ള പൈപ്പ്​​ നന്നാക്കാൻ നടപടി തുടങ്ങി. ദേശീയപാതയുടെ കിഴക്ക് പ്രധാന പൈപ്പിലെ വാൽവ് ചേംബറിലാണ് ചോർച്ച. ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ്​ നഷ്ടപ്പെട്ടിരുന്നത്​. കടുത്ത വേനലിൽ മേഖലയിൽ പല പ്രദേശത്തും ശുദ്ധജല ദൗർലഭ്യം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ്​ വിദഗ്​ധ തൊഴിലാളികളുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ജല അതോറിറ്റി അറ്റകുറ്റപ്പണി നടത്തുന്നത്. ഇതുസംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കുടിവെള്ള പൈപ്പിന്‍റെ വാൽവ് ചേംബറിനടുത്തുണ്ടായ ചോർച്ച പൂർണമായി അടച്ച് പരിഹരിക്കാനാകുമെന്നും വ്യാഴാഴ്ചയോടെ പൂർണതോതിൽ പമ്പിങ് പുനരാരംഭിക്കാൻ കഴിയുമെന്നും ജല അതാറിറ്റി തൈക്കാട്ടുശ്ശേരി സബ് ഡിവിഷൻ അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എൻജിനീയർ ജി. സുരേഷ് കുമാർ പറഞ്ഞു. ചിത്രം: തുറവൂർ ജങ്​ഷനിൽ പൊട്ടിയ ജപ്പാൻ കുടിവെള്ള പൈപ്പ് തൊഴിലാളികൾ നന്നാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.