മാവേലിക്കര: ജാതിയുടെയും മതങ്ങളുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ മാനവികതകൊണ്ട് ചെറുക്കണമെന്ന് എം.എസ്. അരുൺകുമാർ എം.എൽ.എ. കേരള മുസ്‌ലിം യുവജന ഫെഡറേഷൻ വെട്ടിയാറിൽ സംഘടിപ്പിച്ച റമദാൻ റിലീഫ് പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ ചാരുംമൂട് മേഖല പ്രസിഡന്‍റ് എ.ആർ. താജുദ്ദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഷഫീഖ് മൗലവി അൽഖാസിമി, മുഹമ്മദ് ഷരീഫ് മൗലവി, മുഹമ്മദ് സാലിഹ് മൗലവി, നൈസാം വെട്ടിയാർ, അർഷാദ് കബീർ, ഷാനവാസ് തുരുത്തിയിൽ, അലിഫ് ഹുസൈൻ, അജ്മൽ കബീർ എന്നിവർ സംസാരിച്ചു. ഫോട്ടോ: കെ.എം.വൈ.എഫ് വെട്ടിയാറിൽ സംഘടിപ്പിച്ച റമദാൻ റിലീഫ് പ്രവർത്തനങ്ങൾ എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.