റമദാൻ റിലീഫ് കിറ്റുകൾ കാരുണ്യസ്പർശമുള്ളത് -ഡി.സി.സി പ്രസിഡന്‍റ്​

ആലപ്പുഴ: ചാരിറ്റി സംഘടനകൾ നൽകുന്ന ഭക്ഷ്യക്കിറ്റുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആർദ്രതയുടെയും സ്പർശമുണ്ടെന്ന്​ ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് അഭിപ്രായപ്പെട്ടു. എസ്.വി സൗഹൃദവേദിയുടെ റമദാൻ റിലീഫ് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദവേദി രക്ഷാധികാരി സുനിൽ ജോർജ് അധ്യക്ഷത വഹിച്ചു. എ. ഷൗക്കത്ത്, വയലാർ ലത്തീഫ്, ഷഫീഖ്​ പാലിയേറ്റിവ്, ഒ.ടി.സി ബാബു, സലീം കൂരയിൽ, എ.ആർ. സിയാദ്, ശിവൻ പിള്ള, എ.ആർ. സജീർ, റിനു ഭൂട്ടോ, മുനീർ റഷീദ്, എസ്. മോഹനൻ, അൻഷാദ് മെഹബൂബ് എന്നിവർ സംസാരിച്ചു. യാസീൻ റഫീഖ്​, എച്ച്. സിയാദ്, ഷിബു, ഷിഹാബ് ഹസൻ, സജീവ് റാവു ചാക്കപ്പൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.