സൗഹൃദ ഇഫ്താർ സംഗമം

ആലപ്പുഴ: കെ.എൻ.എം മർക്കസുദ്ദഅവ ആലപ്പുഴ മണ്ഡലം കമ്മിറ്റി പഠന ക്ലാസും സൗഹൃദ ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ആലപ്പുഴ മാമ്മൻ മെമ്മോറിയൽ ഹാളിൽ നടന്ന സംഗമത്തിൽ പി.പി. ചിത്തരഞ്ജൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഷെമീർ ഫലാഹി ആമുഖ പ്രഭാഷണം നിർവഹിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി എ. എ. ഷുക്കൂർ, കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ.എ. സുബൈർ അരൂർ, ജില്ല സെക്രട്ടറി എ.പി. നൗഷാദ്, ഐ.എസ്.എം ജില്ല സെക്രട്ടറി ഷെഹീർ ഫാറൂഖി, വാർഡ് കൗൺസിലർ റഹിയാനത്ത്​ തുടങ്ങിയവർ സംസാരിച്ചു. കെ.എൻ.എം മർക്കസുദ്ദഅവ ആലപ്പുഴ മണ്ഡലം പ്രസിഡന്റ്‌ കലാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുബാറക് അഹമ്മദ് സ്വാഗതവും ട്രഷറർ വൈ. ജഹാസ് നന്ദിയും പറഞ്ഞു. . apl ifthar കെ.എൻ.എം മർക്കസുദ്ദഅവ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ സൗഹൃദ ഇഫ്താർ സംഗമത്തിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.