ഹരിപ്പാട്: പിഞ്ചുകുഞ്ഞുമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ 108 ആംബുലൻസ് ടെമ്പോയുമായി കൂട്ടിയിടിച്ചു. ടെമ്പോ ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയപാതയിൽ മാധവ ജങ്ഷനിൽ വെള്ളിയാഴ്ച വൈകീട്ട് ആറിനായിരുന്നു അപകടം. അടൂർ ജനറൽ ആശുപത്രിയിൽനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രണ്ട് വയസ്സുള്ള കുട്ടിയും ബന്ധുക്കളുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനത്തിന്‍റെയും മുൻഭാഗം തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.