സൗജന്യ ഡയാലിസിസ് യൂനിറ്റ് ആരംഭിച്ചു

അരൂർ: അരൂരിലെ അൽറഹ്​മ ചാരിറ്റബിൾ സൊസൈറ്റി ഒരുക്കുന്ന സൗജന്യ ഡയാലിസിസ് സംവിധാനം ചന്തിരൂർ ലൈഫ് കെയർ പോളിക്ലിനിക്കിൽ നടന്ന ചടങ്ങിൽ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. അരൂർ മേഖലയിൽ എട്ടുവർഷമായി ജീവകാരുണ്യ പ്രവർത്തനവുമായി വ്യക്തമായ മുദ്ര പതിപ്പിച്ച സംഘടനയാണ് അൽറഹ്​മ ചാരിറ്റബിൾ സൊസൈറ്റി. നിർധനരും ഏറെ ദുരിതമനുഭവിക്കുന്നവരുമായ വൃക്ക രോഗികളുടെ സൗജന്യ ഡയാലിസിസിന് സൗകര്യമൊരുക്കുകയാണ് സൊസൈറ്റി . വടകര കേന്ദ്രമായുള്ള തണൽ എന്ന ചാരിറ്റബിൾ സൊസൈറ്റിയുമായി കൈകോർത്താണ് എട്ട് മെഷീനുകളിൽ രണ്ടു ഷിഫ്റ്റുകളിലായി 16 പേർക്ക് ഡയാലിസിസ് നടത്താനാവുന്ന യൂനിറ്റ് സജ്ജമാക്കിയത്. സമ്മേളനത്തിലും ഇഫ്താർ വിരുന്നിലും എം.എൽ.എ ദലീമ ജോജോ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി എന്നിവരും പങ്കെടുത്തു. സൊസൈറ്റി പ്രസിഡന്റ് കെ.എം. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. സിറാജുദ്ദീൻ, തണൽ ഡയറക്ടർ അബൂബക്കർ, മഹല്ല്​ പ്രസിഡൻറ് പി.പി.മക്കാർ ഹാജി, മസ്​ജിദുൽ അമാൻ ഇമാം അബ്ദുൽ അസീസ് ബാഖവി, ജോയന്റ് സെക്രട്ടറി സഹീദ് എന്നിവർ സംസാരിച്ചു. ചിത്രം അരൂരിലെ അൽറഹ്​മ ചാരിറ്റബിൾ സൊസൈറ്റി ഒരുക്കുന്ന ഡയാലിസിസ് യൂനിറ്റ് എ.എം. ആരിഫ്​ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.