വൈദ്യുതി പോസ്റ്റിന്​ തീപിടിച്ചു; പരിഭ്രാന്തി പരത്തി

ആലപ്പുഴ: വൈദ്യുതിപോസ്റ്റിന്​ തീപിടിച്ചു. പഴവങ്ങാടി സെന്‍റ്​ ആൻറണീസ് എൽ.പി സ്കൂളിന്​ മുൻവശത്തെ ഇന്ത്യാന സ്റ്റുഡിയോക്ക്​ സമീപത്തെ പോസ്റ്റിനാണ്​ തീപിടിച്ചത്​. വെള്ളിയാഴ്ച രാവിലെ 10.45നാണ്​ സംഭവം. ഇലക്​ട്രിക്​ പോസ്റ്റിലെ ജങ്​ഷൻ ബോക്സ്​ കത്തി സ്റ്റുഡിയോക്ക്​ മുകളിൽവീണ്​ തീപടർന്നത്​ പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാസേനയെത്തിയാണ്​ തീകെടുത്തിയത്​. അസി. സ്റ്റേഷൻ ഓഫിസർ എച്ച്​. സതീശൻ, ഫയർ ഓഫിസർമാരായ ആർ.ഡി. സനൽകുമാർ, പി.പി. പ്രശാന്ത്, പി.അഖിലേഷ്, എം.പി പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. കഴിഞ്ഞദിവസം സീറോ ജങ്​ഷനിലെ വൈദ്യുതിപോസ്റ്റിലും തീപിടിച്ചിരുന്നു. APL fire electric post വൈദ്യുതിപോസ്റ്റിലെ തീ അഗ്നിരക്ഷാസേന കെടുത്തുന്നു ഭീഷണിയായ മരത്തിന്‍റെ ശിഖരം വെട്ടി നീക്കി ആലപ്പുഴ: ഭീഷണിയായ മരത്തി​ന്‍റെ ശിഖരം അഗ്​നിരക്ഷാസേന വെട്ടിനീക്കി. ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപത്തെ മരത്തിന്‍റെ ശിഖരമാണ്​ തൂങ്ങിനിന്നത്​. 25 അടിയോളം ഉയരത്തിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി സൃഷ്ടിച്ച ശിഖരം അസി. സ്​റ്റേഷൻ ഓഫിസർ വി.എം. ബദറുദ്ദീൻ, ഫയർ ഓഫിസർമാരായ എ.ആർ. രാജേഷ്, വി. സുകു, വി.വിജയ്, ആർ. രാജേഷ്, കെ.എസ്​ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ്​ മുറിച്ചുമാറ്റിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.