ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സ്ഥാപക അംഗമായിരുന്ന പി.ടി. ചെറിയാൻ അനുസ്മരണ സമ്മേളനവും മികച്ച പൊതുപ്രവർത്തകനുള്ള പി.ടി. ചെറിയാൻ മെമ്മോറിയൽ അവാർഡ് വിതരണവും ഞായറാഴ്ച നടക്കും. രാവിലെ 11ന് ആലപ്പുഴ ശിശുപരിചരണ കേന്ദ്രത്തിൽ എ.കെ.ജി.എസ്.എം.എ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് റോയി പാലത്ര അവാർഡ് ജേതാവ് വർഗീസ് വല്യക്കാന് സമ്മാനിക്കും. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ ഉദ്ഘാടനം ചെയ്യും. ഇതിനോട് അനുബന്ധിച്ച് ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികൾക്ക് ഒരുമാസത്തെ ഭക്ഷ്യസാധനങ്ങൾ നൽകും. apl cheriyan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.