തൊഴിലുറപ്പ് തൊഴിലാളി കുടുംബസംഗമം

ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിലെ നൂറനാട് ടൗൺ വാർഡ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വേണു കാവേരി അധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു മുഖ്യാതിഥിയായി. തുടർച്ചയായി 42വർഷം അംഗൻവാടി വർക്കറായി സേവനം അനുഷ്ഠിച്ച സരസ്വതിയമ്മയെ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജി. വേണു ആദരിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസർ എസ്. ദിലീപ്, എൻ.ആർ.ജി.എസ് ഓവർസിയർ കവിത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് അംഗം, എ.ഡി.എസ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പടം : തൊഴിലുറപ്പ്​ തൊഴിലാളി കുടുംബസംഗമം പാലമേൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ബി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.