ആലപ്പുഴ: ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അംഗീകൃത തൊഴില്‍ശാലകളിലെ തൊഴിലാളികള്‍ക്ക് കായികമേള നടത്തും. അത്‌ലറ്റിക്‌സ്, ബാള്‍ ബാഡ്മിന്റണ്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നിവയാണ് പ്രധാനം. അത്‌ലറ്റിക്‌സില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍, 4x100 മീറ്റര്‍ റിലേ, ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട്, ലോങ് ജംപ്, ജാവലിന്‍ ത്രോ എന്നിവയുണ്ട്. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആലപ്പുഴ എസ്.ഡി.വി സ്കൂള്‍ ഗ്രൗണ്ടിലും ബാള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ രാമവര്‍മ ക്ലബിലും ഷട്ടില്‍ ബാഡ്മിന്റണ്‍ ആലപ്പുഴ യുനൈറ്റഡ് ക്ലബിലും നടക്കും. തൊഴിലാളികള്‍ ട്രേഡ് യൂനിയനുകൾ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കേണ്ട ഇനങ്ങള്‍ രേഖപ്പെടുത്തി ഈ മാസം 29ന് വൈകീട്ട് അഞ്ചിനകം സെക്രട്ടറി, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സ്, തത്തംപള്ളി പി.ഒ, ആലപ്പുഴ-688005 വിലാസത്തിൽ തപാലിലും നേരിട്ടും നൽകാം. ഫയൽ അദാലത് 29ന് ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ പൊതുജനങ്ങളുടെ അപേക്ഷയിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയൽ തീർപ്പാക്കുന്നതിന് ഈ മാസം 29ന് ഫയൽ അദാലത് നടത്തും. അപേക്ഷയുമായി ബന്ധപ്പെട്ട കൈപ്പറ്റ് രസീത് നമ്പർ, നഗരസഭയിലെ ഫയൽനമ്പർ തീയതി, പരാതിയുടെ സംക്ഷിപ്ത രൂപം എന്നിവ രേഖപ്പെടുത്തി ഫയൽ അദാലത് തലക്കെട്ടിൽ ഈ മാസം 25ന് വൈകീട്ട് നാലിനകം നഗരസഭയിൽ അപേക്ഷ സമർപ്പിക്കണം. പരിപാടികൾ ഇന്ന് ആലപ്പുഴ റോയൽപാർക്ക് ഹോട്ടൽ: എൻ.സി.പി നേതൃസംഗമം -രാവിലെ 10.00 ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫിസ്: മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി മാർച്ച് -രാവിലെ 10.00 ആലപ്പുഴ കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: പട്ടികജാതി-പട്ടിക ഗോത്രവർഗ കമീഷൻ പരാതി പരിഹാര അദാലത് -രാവിലെ 10.30 ആലപ്പുഴ റാണിത്തോട്: ജനകീയപങ്കാളിത്തത്തോടെ കുട്ടികളുടെ നേതൃത്വത്തിൽ ശുചീകരണം -രാവിലെ 10.00 ചേർത്തല ഫാത്തിമ മാതാ പള്ളി: രജതജൂബിലി ആഘോഷം, കുടുംബാംഗങ്ങളുടെ ഒത്തുചേരൽ -വൈകു. 7.00 മങ്കൊമ്പ് ഭഗവതിക്ഷേത്രം: പുനർനിർമാണം ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ -രാവിലെ 10.00 തുറവൂർ മനക്കോടം ഫെറോന പള്ളി: ഗീവർഗീസിന്‍റെ തിരുനാൾ, കുർബാന -രാവിലെ 9.00 കായംകുളം ലേക് പാലസ്: എസ്.എഫ്.ഐ ജില്ലസമ്മേളനത്തിന്‍റെ ഭാഗമായി പൂർവനേതൃസംഗമം -വൈകു. 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.