ചത്തിയറ ക്ഷേത്രത്തിൽ കെട്ടുകാഴ്ച നാളെ

ചാരുംമൂട്: ചത്തിയറ ശക്തികുളങ്ങര ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം ശനിയാഴ്ച നടക്കും. വൈകീട്ട് വർണാഭ കെട്ടുകാഴ്ചയോടെയാണ് സമാപനം. രാവിലെ ഏഴിന് സോപാന സംഗീതത്തിനുശേഷം തിരുവാഭരണച്ചാർത്തും തെക്കേത്തളത്തിൽ വല്യച്ഛന് പൂജയും നടക്കും. ഉത്സവത്തിനുള്ള ഒരുക്കം പൂർത്തിയായതായി ഉപദേശക സമിതി പ്രസിഡന്റ് കെ. വിജയകുമാർ, സെക്രട്ടറി ജി. സുരേന്ദ്രൻ പിള്ള എന്നിവർ അറിയിച്ചു. ഫോട്ടോ: ചത്തിയറ ശക്തികുളങ്ങര ശ്രീഭുവനേശ്വരി ദേവീക്ഷേത്രത്തിൽ നടക്കുന്ന പത്താമുദയ ഉത്സവത്തിനായി ഒരുങ്ങുന്ന കെട്ടുകാഴ്ചകളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.