അമ്പലപ്പുഴ: ഇരട്ടകുളങ്ങരയിലും പുന്നപ്ര മൊത്തവ്യാപാര മത്സ്യവിൽപന കേന്ദ്രങ്ങളിലും പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. വ്യാഴാഴ്ച പുലർച്ച നാലുമുതലാണ് ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്ത പരിശോധന നടത്തിയത്. ആലപ്പുഴ ആറാട്ടുവഴിയിലെ മാർക്കറ്റിൽ പരിശോധന നടത്തിയതിനുശേഷമാണ് പുന്നപ്രയിൽ എത്തിയത്. എന്നാൽ, രാസവസ്തു പ്രയോഗിച്ച മത്സ്യം കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, വാഹനത്തിൽ ഫുഡ് സേഫ്റ്റി ലൈസൻസ് സൂക്ഷിക്കാതിരുന്നതിന് കാരണംകാണിക്കൽ നോട്ടീസ് നൽകി. ജില്ലയിലെ മുഴുവൻ മത്സ്യവിൽപന കേന്ദ്രങ്ങളിലും വരുംദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്താനാണ് പ്രത്യേക സ്ക്വാഡിന്റെ തീരുമാനം. വഴിയോര മത്സ്യവിൽപന തട്ടുകടകളും ഇതിൽപെടും. ആലപ്പുഴ ഫുഡ് സർക്കിൾ ഓഫിസർ മീരാദേവി, കുട്ടനാട് സർക്കിൾ ഓഫിസർ ചിത്ര മേരി തോമസ്, ഫിഷറീസ് ഉദ്യോഗസ്ഥൻ ദീപു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ചിത്രം: അമ്പലപ്പുഴയിലെ മത്സ്യ മൊത്തവ്യാപാര മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.