മഴ​ക്കെടുതി: കലക്​ടറേറ്റിൽ കുട്ടനാട് കർഷകരുടെ ഭിക്ഷാടന സമരം

ആലപ്പുഴ: വേനൽ മഴയിൽ കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ വിവിധ പാടശേഖര സമിതി ഭാരവാഹികൾ കലക്​ടറേറ്റ്​ പടിക്കൽ പ്രതീകാത്മക ഭിക്ഷാടന സമരം നടത്തി. കൃഷിനാശം സംഭവിച്ച മുഴുവൻ കർഷകർക്കും 50,000 രൂപ നഷ്‌ടപരിഹാരം നൽകുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കാർഷിക മേഖലക്ക്​ 100 ശതമാനം ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക, പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കുട്ടനാടൻ കർഷകർക്ക് വിള ഇൻഷുറൻസ് പോലും കൃത്യമായി നൽകാൻ തയാറാകാത്ത സർക്കാർ വെറും വാഗ്ദാനങ്ങൾ നൽകി കർഷകരെ വർഷങ്ങളായി വഞ്ചിക്കുകയാണെന്ന് മുൻ എം.എൽ.എ എ.എ. ഷുക്കൂർ പറഞ്ഞു. സമരം ഉദ്​ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട് പാടശേഖര സമിതി കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്‌ ജോബ് വിരുത്തികരി അധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനം ജോസഫ് ചേക്കോടൻ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ ചെയർമാൻ ബേബി പാറക്കാടൻ ആമുഖ പ്രഭാഷണവും കർഷക നേതാവ് അലക്സ്‌ മാത്യു മുഖ്യപ്രഭാഷണവും നടത്തി. ജോർജ് മാത്യു പഞ്ഞിമരം, ലളിച്ചൻ പള്ളിവാതുക്കൽ, പി. സന്തോഷ്‌ കുമാർ, അബ്രഹാം ജോസഫ് ആലന്ത്ര, എ. ഹക്കിം മുഹമ്മദ്‌ രാജാ, എം.സി. ജോയപ്പൻ, മോനിച്ചൻ മണക്കളം, സജി ചെമ്മങ്ങാട്, ലിജോ മാത്യു തുടങ്ങിയവർ സംസാരിച്ചു. APL BHIKSHA SAMARAM കലക്​ടറേറ്റിന്​ മുന്നിൽ കുട്ടനാട് കർഷകരുടെ ഭിക്ഷാടന സമരം മുൻ എം.എൽ.എ എ.എ. ഷുക്കൂർ ഉദ്​ഘാടനം ചെയ്യുന്നു ബസ് ചാര്‍ജ് വർധന ആശ്വാസകരമല്ല -കെ.ബി.ടി.എ ആലപ്പുഴ: മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം പ്രഖ്യാപിച്ച ബസ് ചാര്‍ജ് വർധന ആശ്വാസകരമല്ലെന്ന് ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍. ബസ് ഉടമകളുടെ പ്രധാന ആവശ്യം വിദ്യാർഥികളുടെ സൗജന്യയാത്ര നിരക്കില്‍ ആനുകാലിക വർധനവായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെ പുതിയ കമീഷനെ ചുമതലപ്പെടുത്തി തീരുമാനം നീട്ടിക്കൊണ്ട് പോകുന്നത്​ പ്രതിഷേധാര്‍ഹമാണ്. ഈ നയം തിരുത്തി അടുത്ത അധ്യയനവര്‍ഷ ആരംഭം മുതല്‍ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് കെ.ബി.ടി.എ ജില്ല ഭാരവാഹികളുടെ അടിയന്തര യോഗം ആവശ്യപ്പെട്ടതായി ജില്ല പ്രസിഡന്റ് പി.ജെ. കുര്യന്‍, സെക്രട്ടറി എസ്.എം. നാസര്‍ എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.