എ.സി റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു

ആലപ്പുഴ: എ.സി റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രികനും പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക്​ രണ്ടോടെ എ.സി റോഡിൽ കുമാരവൈജയന്തി വായനശാലക്ക്​ സമീപമായിരുന്നു അപകടം. ഓട്ടോ ഓടിച്ചിരുന്ന കൊറ്റംകുളങ്ങര വാർഡിൽ കുറ്റിപ്പുറത്ത് വീട്ടിൽ ശരത് പ്രസാദി‍ൻെറ (38) കാലിനാണ്​ ഗുരുതര പരിക്കേറ്റത്​. ആലപ്പുഴ ഭാഗത്തുനിന്ന്​ കിഴക്കോട്ട് പോകുകയായിരുന്നു ഓട്ടോയില്‍ ആലപ്പുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി ഒരുവശം പൊളിച്ചിട്ടിരിക്കുകയായിരുന്നു. ഓട്ടോയിൽ ഇടിച്ച കാർ സമീപത്തെ ട്രാൻസ്​ഫോർമർ പോസ്റ്റിലിടിച്ചാണ്​ നിന്നത്​. ഓട്ടോയിൽ കുടുങ്ങിക്കിടന്ന ശരത്തിനെ അഗ്​നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. യാത്രികന് കൈക്ക്​ നിസ്സാര പരിക്കാണുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.