റാണി തോട്ടിൽ തെളിനീരൊഴുക്കാൻ കുട്ടിക്കൂട്ടവും

ആലപ്പുഴ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നഗരമധ്യത്തിലൂടെ കടന്നുപോകുന്ന റാണി തോട് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ 22ന്​ ഭൗമദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും. കാമ്പയി‍ൻെറ അംബാസഡർമാരായി റാണി തോട് കടന്നുപോകുന്ന 11 വാർഡുകളിലെ 22 കുട്ടികളെ തെരഞ്ഞെടുത്തു. 21ന്​ തോടിന്റെ ഇരു കരകളിലെയും വീടുകൾ കയറിയുള്ള ബോധവത്കരണ ക്ലാസുകൾക്ക് കൗൺസിലർമാരോടൊപ്പം കുട്ടികളും നേതൃത്വം നൽകും. അവരോടൊപ്പം ശാസ്ത്രസാഹിത്യ പരിഷത്ത്​ പ്രവർത്തകർ, സന്നദ്ധപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, സി.ഡി.എസ്, യുവജന സംഘടന പ്രവര്‍ത്തകര്‍, ഡിജിറ്റല്‍ സർവേ ടീമംഗങ്ങള്‍, ഹരിത കര്‍മസേന പ്രവര്‍ത്തകര്‍, റെസിഡന്‍റ്​സ്​ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീം ഗൃഹസന്ദർശനം നടത്തും. വൈകീട്ട്​ 'എ‍‍ൻെറ കനാല്‍' വിഷയത്തെ ആസ്പദമാക്കി വാര്‍ഡുകളില്‍ ചിത്രരചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. റാണിതോട് കടന്നുപോകുന്ന 11 വാര്‍ഡുകളെ മൂന്ന്​ ഗ്രൂപ്പാക്കി മൂന്ന്​ കേന്ദ്രങ്ങളില്‍ ശുചിത്വ സന്ദര്‍ശനത്തി‍ൻെറ ഭാഗമായി ക്ലസ്റ്റര്‍ യോഗങ്ങളും നടന്നു. നഗരസഭാധ്യക്ഷ സൗമ്യരാജ്, ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബീന രമേശ് എന്നിവർ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു. ക്യാന്‍ ആലപ്പി റിസോഴ്സ് പേഴ്സന്മാരായ രാജേഷ്, ജാഫർ എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.