എ.ഐ.ടി.യു.സി പ്രതിഷേധം

ആലപ്പുഴ: ജീവൻ രക്ഷാഔഷധങ്ങളുടെയും ഇന്ധനങ്ങളുടെയും വില വർധനയിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ പ്രകടനം നടത്തി. നഗരം ചുറ്റി നടന്ന പ്രതിഷേധ പ്രകടനത്തിന് ജില്ല സെക്രട്ടറി ഡി.പി. മധു, ആർ. അനിൽ കുമാർ, ആർ. പ്രദീപ്, കെ.എൽ. ബെന്നി, അനിൽ തിരുവമ്പാടി, രാജു എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി.പി. മധു ഉദ്​ഘാടനം ചെയ്തു. ആർ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഫോട്ടോ --എ.ഐ.ടി.യു.സി നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നടത്തിയ പ്രകടനം APL AITUC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.