ആലപ്പുഴ: പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ എ.ഡി.ജി.പി വിജയ് സാഖറെ അന്വേഷണം അട്ടിമറിക്കുന്നതായി പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് ആർ.എസ്.എസുമായി ചേർന്ന് തിരക്കഥ തീർക്കുകയാണ്. സാമാന്യയുക്തിയെ പരിഹസിക്കുന്ന രീതിയിലാണ് പൊലീസ് കാര്യങ്ങളെയെടുക്കുന്നത്. സുബൈർ വധത്തിൽ വളരെ ലാഘവത്തോടെയാണ് അന്വേഷണം. സഞ്ജിത്തിന്റെ ഭാര്യയെ കേസിൽ ഉൾപ്പെടുത്തി അന്വേഷണം നടത്തണം. സഞ്ജിത്തിന്റെ വീട്ടിൽ വൻ ആയുധശേഖരണമാണ് ഉണ്ടായിരുന്നത്. ഇതിൽ അന്വേഷണം നടത്തണം. കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾ മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പാലക്കാട് രഹസ്യയോഗം നടത്തിയിരുന്നു. ഇതും അന്വേഷണ ഭാഗമാക്കണം. വൻതിരക്കഥകൾ തീർത്ത് പൊലീസ് കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നത്. ഡി.ജി.പിയെപ്പോലും നോക്കുകുത്തിയാക്കിയാണ് വിജയ് സാഖറെ ഇടപെടുന്നത്. സത്യസന്ധമായി അന്വേഷണം നടത്തി കുറ്റവാളികളെ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ, ജില്ല പ്രസിഡന്‍റ് പി.എ. നവാസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.