നൂറനാട് കെ.സി.എം ആശുപത്രി; കനകജൂബിലി ആഘോഷങ്ങൾ സമാപിച്ചു

ചാരുംമൂട്: നൂറനാട് കെ.സി.എം ആശുപത്രിയുടെ ഒരുവർഷത്തെ കനകജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഡോ. ആനി പ്രസന്ന അധ്യക്ഷത വഹിച്ചു. ജൂബിലി ബ്ലോക്ക് ചങ്ങനാശ്ശേരി ആർച് ബിഷപ് മാർ ജോസഫ് പെരുംതോട്ടം ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്​നാത്തിയോസ് സുവനീർ പ്രകാശനവും പി.എൻ. പ്രമോദ് നാരായണൻ എം.എൽ.എ ജൂബിലി മ്യൂസിക്കൽ ആൽബം പ്രകാശനവും നടത്തി. ചടങ്ങിൽ രണ്ട് സ്റ്റാഫ് അംഗങ്ങളുടെ കുടുംബങ്ങൾക്ക്​ നിർമിച്ചുനൽകിയ വീടുകളുടെ താക്കോൽ ദാനവും ആദരിക്കലും നടന്നു. ഫാ. സെബാസ്റ്റ്യൻ ചാമത്തറ, മുൻ എം.എൽ.എ കെ.കെ. ഷാജു, പഞ്ചായത്ത് അംഗം മാജിദ ഫസൽ, പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ വിശ്വൻ പടനിലം തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: നൂറനാട് കെ.സി.എം ആശുപത്രി കനകജൂബിലി സമാപനം എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.