തോട്ടപ്പള്ളി നാലുചിറ പാലം മൂന്ന് മാസത്തിനകം പൂർത്തിയാക്കും -എച്ച് സലാം എം.എല്‍.എ

അമ്പലപ്പുഴ: തോട്ടപ്പള്ളി നാലുചിറ പാലം നിർമാണം മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. കിഫ്ബിയിൽ 47കോടി ചെലവഴിച്ച് ടി.എസ് കനാലിന് കുറുകെ നിർമിക്കുന്ന പാലം സ്റ്റേ കേബിൾ സിസ്റ്റമുള്ളതും എക്ട്ര ഡോസ്ഡ് പാൻ രീതിയിലുള്ളതുമായ സംസ്ഥാനത്തെ ആദ്യ നിർമാണം കൂടിയാണ്. ബുധനാഴ്ച പാലത്തി‍ൻെറ പ്രധാന സ്ലാബായ എക്ട്ര ഡോസ്ഡ് സ്ലാബി‍ൻെറ നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം.എൽ.എ. 2017-18ൽ ജി. സുധാകരൻ മന്ത്രിയായിരുന്ന ഒന്നാം പിണറായി സർക്കാറാണ് കിഫ്ബി പദ്ധതിയിൽ നാലുചിറ പാലത്തിന് പണം വകയിരുത്തിയത്. 450 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും പൂർത്തിയാക്കുന്ന പാലത്തി‍ൻെറ ഇരുവശത്തും 1.5 മീറ്റർ വീതം വീതിയിൽ നടപ്പാതയുമുണ്ടാകും. പാലത്തിനായി സ്ഥലം ഏറ്റെടുക്കുന്നതും സ്ഥലം വിട്ടുനൽകിയ സമീപവാസികൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടും തടസ്സം നേരിട്ടിരുന്നു. ഇടക്കാലത്ത് നിർമാണത്തിന് വേഗവും കുറഞ്ഞു. തുടർന്ന് എം.എൽ.എ യോഗങ്ങൾ ചേർന്ന് ആശങ്ക ദൂരീകരിക്കുകയും നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടി പൂർത്തിയാക്കുകയുമായിരുന്നു. പാലം യാഥാർഥ്യമാകുന്നതോടെ മറുകരയിലുള്ള കൊട്ടാരവളവ്, നാലുചിറ ഭാഗങ്ങളിലെ 250ഓളം കുടുംബങ്ങൾക്ക് വേഗത്തിൽ ദേശീയ പാതയിലെത്താനാകും. ഒപ്പം ടെൻഡർ നടപടികൾ പുരോഗമിക്കുന്ന കൊട്ടാരവളവ്-കരുമാടി ബൈപാസുകൂടി പൂർത്തിയാകുന്നതോടെ ദേശീയ പാതയിലെ തിരക്ക് ഒഴിവാക്കി കരുമാടി, തകഴി, തിരുവല്ല ഭാഗത്തേക്കുള്ള യാത്രയും വേഗത്തിലാകുമെന്ന് എച്ച്. സലാം പറഞ്ഞു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്‍റ്​ എ.എസ്. സുദർശനൻ, അംഗം പ്രിയ, അസി. എൻജിനീയർ എസ്. അരുൺ, കെ. കൃഷ്ണമ്മ, പ്രസന്നൻ, അരുൺ കൃഷ്ണൻ, ബി. അരുൺ, ഗിരിജ എന്നിവർ ഒപ്പമുണ്ടായിരുന്നു. (ചിത്രം..... തോട്ടപ്പള്ളി നാലുചിറ പാലത്തി‍ൻെറ നിർമാണ പുരോഗതി എച്ച്. സലാം എം.എല്‍.എ വിലയിരുത്തുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.