ഓൺലൈൻ പണം തട്ടിപ്പ്​: നൈജീരിയൻ പൗരനെ കസ്റ്റഡിയിൽ വാങ്ങി

ആലപ്പുഴ: ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയായ വിദേശപൗരനെ ​പൊലീസ്​ കസ്റ്റഡിയിൽ വാങ്ങി. നൈജീരിയൻ പൗരൻ എനുക അരിൻസി ഇഫെന്നയെയാണ് (34) ആലപ്പുഴ സൈബർ ക്രൈം പൊലീസ്‌ ​ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയത്​. ഇയാൾ ഉപയോഗിച്ച ​മൊബൈൽ​ ഫോൺ, ലാപ്​ടോപ്​ എന്നിവ വിദഗ്​ധപരിശോധനക്ക്​ ഹൈടെക്​ സൈബർ സെല്ലിന്​ കൈമാറി. നൈജീരിയൻ പൗരൻ പിടിയിലായതോടെ വിവിധ സംസ്ഥാനങ്ങളിലായി കോടികളുടെ തട്ടിപ്പാണ് പുറത്തുവന്നത്‌. ഇതിന്​ പിന്നിലും നൈജീരിയൻ സംഘം ഉൾപ്പെടുന്ന റാക്കറ്റാണെന്നാണ്​ കണ്ടെത്തൽ. ഇതിന്​ പിന്നിൽ പ്രവർത്തിക്കുന്ന റാക്കറ്റുകളെ പിടികൂടാൻ വിവിധ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്​. ഡേറ്റിങ് ആപ്പായ ക്വാക്ക് ക്വാക്കിലൂടെയാണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. ഇയാൾ അമേരിക്കയിൽ പൈലറ്റാണെന്നും ഇന്ത്യക്കാരിയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ചു. വാട്‍സ്‌ആപ്പിലൂടെ നിരന്തരം ചാറ്റ്ചെയ്ത്​ സൗഹൃദം സ്ഥാപിച്ചു. ഒടുവിൽ താൻ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന യു.എസ് ഡോളർ എക്‍സ്ചേഞ്ച് ചെയ്യാൻ ഇന്ത്യൻ രൂപ വേണമെന്നും ബോധ്യപ്പെടുത്തി പലവട്ടമായി 10 ലക്ഷം രൂപയോളം തട്ടിയെടുത്തു. വീണ്ടും 11 ലക്ഷം ആവശ്യപ്പെട്ടതനുസരിച്ച് യുവതി അയച്ചുകൊടുക്കാനെത്തിയപ്പോൾ ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് സംശയം തോന്നിയതോടെ വിവരം പൊലീസിൽ അറിയിച്ച്​ നടത്തിയ നീക്കത്തിലൂടെയാണ്​ പ്രതി വലയിലായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.