ആലപ്പുഴ: ഈസ്റ്റർ ദിനത്തിൽ പാതിരപ്പള്ളിയിലെ ബാറിൽ വടിവാൾ കാട്ടി യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനാലാം വാർഡ് കടവാത്തുവെളി വീട്ടിൽ എമിൽ(30), നാലുതൈക്കൽവീട്ടിൽ രാജീവ് ജോസഫ്(28) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മാരകായുധവുമായി ബാറിൽ എത്തിയ സംഘം ശ്രീഹരി എന്നയാളെ ദേഹോപദ്രവം ഏൽപ്പിക്കുകയും വടിവാൾവീശി ഭീഷണിപ്പെടുത്തുകയുമായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ പ്രകാരം 2018ൽ തടവ് ശിക്ഷ അനുഭവിച്ചയാളുമാണ് രാജീവ് ജോസഫ്. എമിലിനും കേസുകളിൽ പ്രതിയാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ പാതിരപ്പള്ളി ഭാഗത്ത് വെച്ച് മണ്ണഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ മോഹിതിന്‍റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ കെ.ആർ. ബിജു,സബ് ഇൻസ്‌പെക്ടർ അശോകൻ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ കുമാർ, സിബി എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. (പിടിയിലായ എമിലും രാജീവ് ജോസഫും)apl crime
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.