മാന്നാർ: യു.ഐ.ടി കോളജിൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാമൂഹിക സമത്വ സന്ദേശ ദിനാചരണം മാന്നാർ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുജിത് ശ്രീരംഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വി. പ്രകാശ് അധ്യക്ഷത വഹിച്ചു. അഡ്വ. അനിൽ വിളയിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ശാന്തിനി എസ്. ബാലകൃഷ്ണൻ, കെ. കരീം, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ വിജി. എസ്. കുമാർ, രാജശ്രീ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.