ആറാട്ടുപുഴ: തലയിൽ കുടുങ്ങിയ പാത്രവുമായി മരണാസന്നനായി വട്ടംകറങ്ങി നടന്ന നായക്ക് രക്ഷകരായി രണ്ട് യുവാക്കൾ. മുതുകുളം പത്താംവാർഡ് മൂലേത്തറയിൽ ജങ്ഷന് കിഴക്കുഭാഗത്ത് വട്ടംകറങ്ങി നടന്ന നായക്കാണ് പ്രദേശവാസികളായ കെ. പ്രദീപും ടി. പഞ്ചമനും രക്ഷകരായത്. ചെറിയ പാലുപാത്രത്തിലാണ് നായയുടെ തല കുടുങ്ങിയത്. ഇതിന്‍റെ മുകൾഭാഗത്ത് അധികം വ്യാസമില്ലാതിരുന്നതിനാൽ ഊരിയെടുക്കുക പ്രയാസകരമായിരുന്നു. നായയുടെ ദയനീയ സ്ഥിതികണ്ട് പ്രദീപും പഞ്ചമനും നായയെ പിടിച്ചുനിർത്തി രണ്ടു കട്ടിങ് പ്ലയറും ആക്‌സോ ബ്ലേഡും മറ്റും ഉപയോഗിച്ച് അരമണിക്കൂറിലേറെ പണിപ്പെട്ടാണ് പാത്രം മുറിച്ചുമാറ്റിയത്. അഗ്നിരക്ഷസേനയെ വിവരം അറിയിച്ചിരുന്നെങ്കിലും അവരുടെ ഭാഗത്തുനിന്ന് ഒരു സഹകരണവുമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.