മതേതര പാർട്ടികൾ മൗനംവെടിയണം -മുസ്​ലിം സംയുക്തവേദി

ആലപ്പുഴ: രാമനവമിയോടനുബന്ധിച്ച് ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്​ലിംകൾക്കുനേരെ ഏകപക്ഷീയമായി സംഘ്പരിവാർ നടത്തിയ ആക്രമണത്തിൽ മുസ്​ലിം സംയുക്തവേദി പ്രതിഷേധിച്ചു. ഇത് ഒരുവർഗീയ വിദ്വേഷമല്ല. മറിച്ച് ഈ രാജ്യത്തിനുവേണ്ടി ചോരയും നീരും കൊടുത്ത ഒരുവിഭാഗത്തിന്റെ പിൻതലമുറക്കാരെ വംശീയമായി ഉന്മൂലനംചെയ്യുക എന്ന ആർ.എസ്.എസിന്‍റെ ഗൂഢപദ്ധതിയുടെ ഭാഗമാണ്​. ഇത്തരം പൈശാചികത രാജ്യത്ത്‌ നടക്കുമ്പോൾ മുഖ്യധാര മതേതര പാർട്ടികൾ മൗനംപാലിക്കുന്നത് അപകടകരമാണ്​. രാജ്യത്തിന്റെ നിലനില്പിനെത്തന്നെ അപകടത്തിലാക്കുന്ന സംഘ്​പരിവാർ ഫാഷിസത്തിനെതിരെ പ്രതികരിക്കാൻ മുഴുവൻ രാജ്യസ്‌നേഹികളും തയാറാകണമെന്നും സംയുക്ത വേദി അഭ്യർഥിച്ചു. ചെയർമാൻ ഇക്ബാൽ സാഗർ, കൺവീനർ കെ.എസ്. അഷ്​റഫ്, എസ്. ഹാരിസ്, എം. സാലിം, കെ. അയ്യൂബ്, കെ. ലിയാഖത്, ബി.എ. ഗഫൂർ, പി.എ. അബൂബക്കർ, എ.പി. നൗഷാദ്, ഇ.എൻ. എസ്. നവാസ്, ബി. സൈനുദ്ദീൻ, നൗഷാദ് പടിപ്പുരക്കൽ, കെ. അൻസാരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.