തകഴി ജന്മദിന സമ്മേളനം

അമ്പലപ്പുഴ: ഇതിഹാസകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ 110 ാം ജന്മവാർഷികദിനം തകഴി ശങ്കരമംഗലത്ത് സംഘടിപ്പിച്ചു. ജന്മദിന സമ്മേളനവും തകഴി സാഹിത്യോത്സവം -2022 പുരസ്‌കാര വിതരണവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാവ് എം. ലീലാവതിക്ക് ശാരീരിക ബുദ്ധിമുട്ടുമൂലം എത്തിച്ചേരാൻ കഴിയാതിരുന്നതിനാൽ തിങ്കളാഴ്ച അവരുടെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ചടങ്ങിൽ തകഴി സ്മാരക സമിതി ചെയർമാൻ ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. യു. പ്രതിഭ എം.എൽ.എ മുഖ്യാതിഥിയായി. തകഴി ജന്മദിന പ്രഭാഷണവും ചെറുകഥ പുരസ്‌കാര വിതരണവും വയലാർ അവാർഡ് ജേതാവ് വി.ജെ. ജയിംസ് നിർവഹിച്ചു. വൈസ് ചെയർമാൻ പ്രഫ. എൻ. ഗോപിനാഥപിള്ള പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. ഗുരുപൂജ അവാർഡ് ജേതാവ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ അലിയാർ എം. മാക്കിയിലിനെയും കീ ബോർഡ് സോളോ നടത്തിയ ഹർഷിത് കൃഷ്ണയെയും ചെയർമാൻ ജി. സുധാകരൻ ആദരിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ബിനു ഐസക് രാജു, തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. അജയകുമാർ, ​​ബ്ലോക്ക് പഞ്ചായത്ത്​ അംഗം എം. മദൻലാൽ, സ്മാരക സമിതി സെക്രട്ടറി കെ.ബി. അജയകുമാർ എന്നിവർ സംസാരിച്ചു. apl thakazhi തകഴി ജന്മദിന സമ്മേളന ഭാഗമായ തകഴി സാഹിത്യോത്സവം -2022 കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.