ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് കേന്ദ്രമായുള്ള ചത്തിയറ ഫുട്ബാൾ അക്കാദമിയിൽ സമ്മർ ക്യാമ്പിന് തുടക്കമായി. പോളണ്ടിൽനിന്നുള്ള എ-ലൈസൻസ് കോച്ച് റാഡിക് റസിന്‍റെ നേതൃത്വത്തിൽ ആറ് മുതൽ 18 വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം നൽകുന്നത്. മിടുക്കരായ കളിക്കാർക്ക് ഇന്‍റർനാഷനൽ പ്ലെയർ എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാനും അവസരമുണ്ട്. സ്കൂൾ മാനേജർ കെ.എൻ. ഗോപാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്‍റ് കെ.എൻ. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ, അക്കാദമി കോച്ച് ഗിരിജ, സെക്രട്ടറി മധു, നാഷനൽ ഫുട്ബാൾ താരം ബാഷ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി എസ്. ജമാൽ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 6282314227. ഫോട്ടോ: ചത്തിയറ ഫുട്ബാൾ അക്കാദമിയിൽ ആരംഭിച്ച സമ്മർ ക്യാമ്പ് താമരക്കുളം ചത്തിയറ വി.വി.എച്ച്.എസ്.എസ് മാനേജർ കെ.എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.