മാന്നാർ: കുരട്ടിക്കാട് നാഷനൽ ഗ്രന്ഥശാലയുടെ വിദ്യാർഥികൾക്കുള്ള ഒഴിവുകാല കുട്ടിക്കൂട്ടം സഹാവാസ ക്യാമ്പ് ശ്രീഭൂവന്വേശ്വരി സ്കൂളിൽ ആരംഭിച്ചു. പഠനം, പാട്ട്, കളികൾ, ശാസ്ത്ര പരീക്ഷണങ്ങൾ, വാന നിരീക്ഷണം പരിപാടികളോടെ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വത്സല ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷാജ് ലാൽ, പി.എൻ. ശെൽവരാജൻ, എൽ.പി. സത്യപ്രകാശ്, മുരളി മോഹൻ എന്നിവർ സംസാരിച്ചു. ബിജു മാവേലിക്കര, മുരളി കാട്ടൂർ, ഡോ. അരവിന്ദ്, പ്രവീൺ ലാൽ, ടി.സി. സുരേഷ് എന്നിവർ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.