വഴിയാത്രക്കാർക്ക് നോമ്പുകഞ്ഞി നൽകി ഖാദിരിയ്യ വളന്‍റിയർ ടീം

ആദിക്കാട്ടുകുളങ്ങര: വഴിയാത്രക്കാർക്ക് റമദാൻ നോമ്പ് കഞ്ഞി വിതരണം നടത്തി നാടിന് മാതൃകയാകുകയാണ് ഖാദിരിയ്യ വളന്‍റിയർ ടീം. ജാതിമത ഭേദമന്യേ വ്രതനാളകളുടെ പുണ്യം നിലനിർത്തി 30 ദിവസവും കായംകുളം-പുനലൂർ റോഡിലെ വഴിയാത്രക്കാർക്കാണ്​ നോമ്പ് കഞ്ഞി വിതരണം ചെയ്യുന്നത്​. ആദിക്കാട്ടുകുളങ്ങരയിലെ യുവകൂട്ടായ്മയായ ഖാദിരിയ്യ വളന്‍റിയർ ടീമിന്‍റെ നേതൃത്വത്തിലാണിത്​. ആദിക്കാട്ടുകുളങ്ങര മുസ്​ലിം ജമാഅത്തിലെ റമദാനിലാണ്​ പ്രസിദ്ധമായ നോമ്പ് കഞ്ഞി വിതരണം ആരംഭിക്കുന്നത്​. ദിവസവും ആയിരങ്ങളാണ് നോമ്പുകഞ്ഞി വാങ്ങാൻ പള്ളിയിലെത്തുന്നത്. എന്നാൽ, ഈവർഷം പുതുമാതൃകയായി ഭക്ഷണം പാഴാകാത്ത രീതിയിൽ എല്ലാവരിലേക്കും എത്തിക്കുന്നതാണ്​ കഞ്ഞിവിതരണം. ഖാദിരിയ്യ വളന്‍റിയർ ടീമിലെ പ്രവർത്തകർ അധികംവരുന്ന കഞ്ഞി റോഡിലൂടെ കടന്ന് പോകുന്ന മുഴുവൻ വാഹനങ്ങളിലെയും യാത്രക്കാർക്കാണ്​ നൽകുന്നത്​. ഈ പ്രവർത്തനത്തിനുള്ള മുഴുവൻ സഹായങ്ങളും നൽകുന്നത് ആദിക്കാട്ടുകുളങ്ങര മുസ്​ലിം ജമാഅത്ത് പരിപാലന കമ്മിറ്റിയാണ്. ജമാഅത്ത് പ്രസിഡന്‍റ്​ ഹാഷിം ഹബീബ്, ട്രഷറർ സാബു, പരിപാലന സമിതി അംഗം അനീഷ് എന്നിവരാണ്​ കഞ്ഞിവിതരണത്തിന്‍റെ പ്രവർത്തനങ്ങൾക്ക്​ തുടക്കമിട്ടത്​. ഖാദിരിയ്യ വളന്‍റിയർ ടീം ക്യാപ്റ്റൻമാരായ സുഹൈൽ ഹനീഫ, മുഹമ്മദ്‌ അൻസാർ, വൈസ് ക്യാപ്​റ്റന്മാരായ തൗഫീഖ്, മാഹീൻ, രിഫായി കോഓഡിനേറ്ററായ അജ്മൽ രിഫായി, പ്രവർത്തകരായ ഫാറൂഖ് രിഫായി, സുഹൈൽ, സഹീർ, റാഷിദ്‌, സ്വാലിഹ്, ഫൈസൽ, ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രവർത്തനം. APL nombu kanji bus ആദിക്കാട്ടുക്കുളങ്ങരയിൽ ഖാദിരിയ്യ വാളന്‍റിയർ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ വഴിയാത്രക്കാർക്ക്​ നോമ്പുകഞ്ഞി നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.