അംബേദ്കർ ജന്മദിനാഘോഷം

അരൂർ: ഡോ.ബി.ആർ. അംബേദ്കറുടെ 131ാം ജന്മദിനാഘോഷം ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോഓപറേറ്റിവ് ക്ലസ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഡിഗ്രി, പി.ജി, മെഡിക്കൽ കോഴ്സുകളിൽ പഠിക്കുന്ന ക്ലസ്റ്ററിൽ ഉൾപ്പെട്ട സംഘാംഗങ്ങളുടെ മക്കൾക്ക് അവാർഡുകൾ നൽകി. അനുസ്മരണ സമ്മേളനം കെ.കെ. പുരുഷോത്തമൻ ഉദ്​ഘാടനം ചെയ്തു. സി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ദിവാകരൻ കല്ലുങ്കൽ, വി. ലെനിൻ, എം.വി. ആണ്ടപ്പൻ, കെ.എം. കുഞ്ഞുമോൻ, വി.വി. പുഷ്കരൻ എന്നിവർ സംസാരിച്ചു. ചിത്രം അംബേദ്​കർ ജന്മദിനത്തിൽ ചേർത്തല താലൂക്ക് എസ്.സി ആൻഡ്​ എസ്.ടി കോഓപറേറ്റിവ് ക്ലസ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ നടന്ന പുഷ്പാർച്ചന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.