പള്ളി ഇമാമിനെ ആക്രമിച്ചു

പൂച്ചാക്കൽ: റമദാനിലെ രാത്രി നമസ്കാരം കഴിഞ്ഞ് മകളുടെ വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ . മാനേഴം തർബിയത്തുൽ ഇസ്​ലാം മസ്ജിദ് ഇമാം ടി.കെ. അഷ്‌റഫിനെയാണ്​ സാമൂഹിക വിരുദ്ധൻ ആക്രമിച്ചത്​. തേനമ്പുഴ പടിഞ്ഞാറ് ഭാഗത്തെ ഹമീദിന്‍റെ പലചരക്ക് കടക്കുസമീപം വ്യാഴാഴ്ച രാത്രി 10നായിരുന്നു സംഭവം. മകളുടെ ഏഴുവയസ്സുള്ള കുട്ടിയോടൊപ്പം ബൈക്കിൽ സഞ്ചരി​ക്കവെ പ്രകോപനമില്ലാതെ ഇമാമിനെ ബൈക്കിൽനിന്ന് തള്ളിയിട്ട് അസഭ്യം പറഞ്ഞ് നാഭിക്കും നെഞ്ചത്തും ചവിട്ടുകയായിരുന്നു. ഈസമയം കൂടെയുണ്ടായ പേരക്കുട്ടി കരഞ്ഞുകൊണ്ട് സമീപത്തെ വീടിലേക്ക് ഓടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽകേട്ടെത്തിയ നാട്ടുകാരാണ് മർദനമേറ്റ അഷ്​റഫിനെ രക്ഷപ്പെടുത്തി തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്. പൂച്ചാക്കൽ പൊലീസിൽ പരാതിപ്പെട്ടെങ്കിലും അന്വേഷണം നടത്തുന്നില്ലെന്ന്​ പരാതിയുണ്ട്​. സംഭവം നടന്നതിനുശേഷവും ഭീഷണിയുമായി ഇമാമിന്‍റെ വീടിന്‍റെ പരിസരത്ത് ഇയാൾ കറങ്ങിനടന്നതായി നാട്ടുകാർ പറയുന്നു. പാണാവള്ളി പഞ്ചായത്ത് വാർഡ് രണ്ട്, മൂന്ന്​ അതിർത്തിയായ ഇവിടെ കഞ്ചാവ്-മയക്കുമരുന്ന്​ മാഫിയ വിലസുന്നതായി വ്യാപക പരാതിയുണ്ട്. പൊതുപ്രവർത്തകൻ കൂടിയായ പള്ളി ഇമാം ഇത്തരം മാഫിയക്കെതിരെ ശബ്ദിക്കുന്നതാകാം പ്രകോപനത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.