ചെന്നിത്തല പുഞ്ചയിലെ കൃഷിനാശം വിലയിരുത്തി

ചെന്നിത്തല: മന്ത്രി പി. പ്രസാദിന്‍റെ നിർദേശപ്രകാരം കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മടവീഴ്ചയും കൃഷിനാശവുണ്ടായ ചെന്നിത്തലയിലെ പുഞ്ച പാടശേഖരങ്ങൾ സന്ദർശിച്ചു. പാടം ശേഖരങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന് അടിയന്തരനിർദേശം കൃഷി വകുപ്പിലെ എൻജിനീയറിങ് വകുപ്പിന് നൽകി. കൃഷി വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, അഡീഷനൽ ഡയറക്ടർ സാബിർ ഹുസൈൻ, പ്രൈവറ്റ് സെക്രട്ടറി വിനോദ്​ മോഹൻ, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എ. അരുൺകുമാർ, സ്റ്റേറ്റ് അഗ്രി എൻജിനീയർ ബാബു, അഡീഷനൽ ഡയറക്ടർ ശ്രീലേഖ, ജില്ല കൃഷി ഓഫിസർ രജിത, അസി. ഡയറക്ടർ രശ്മി, കൃഷി ഓഫിസർ അദ്രിക തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.