ആലപ്പുഴ: കഴിഞ്ഞദിവസങ്ങളിലുണ്ടായ വേനൽമഴയിലും വെള്ളപ്പൊക്കത്തിലും വെള്ളം കയറി കൃഷിനശിച്ച കുട്ടനാട്ടിലെ ചങ്ങങ്കരിയിലെ വൈപ്പിശ്ശേരി പാടം ഉമ്മൻ ചാണ്ടി സന്ദർശിച്ചു. കർഷകരെ കാണുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞശേഷം കൃഷിമന്ത്രിയെ വിളിച്ച് എത്രയുംവേഗം കർഷകർക്ക് നഷ്ടപരിഹാരം കൊടുക്കണം എന്നും അവരുടെ പ്രശ്നങ്ങളറിയാൻ ഉദ്യോഗസ്ഥരെ അയക്കണമെന്നും ആവശ്യപ്പെട്ടു. എത്രയുംവേഗം നടപടിയെടുക്കാമെന്ന് കൃഷിമന്ത്രി ഉറപ്പുകൊടുത്തതായി ഉമ്മൻ ചാണ്ടി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.സി. ജോസഫ്, ഡി.സി.സി പ്രസിഡന്‍റ് ബാബുപ്രസാദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. (ചിത്രം.... കുട്ടനാട് ചങ്ങങ്കരിയിലെ വൈപ്പ്ശേരി പാടം സന്ദര്‍ശിച്ച ഉമ്മന്‍ ചാണ്ടിയെ വെള്ളം കയറിനശിച്ച നെല്‍ക്കതിര്‍ കാണിക്കുന്ന കര്‍ഷകന്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.