അര്‍ബുദ ബാധിതർക്ക്​ കൈത്താങ്ങായി 'എളിമ'

അമ്പലപ്പുഴ: അർബുദ ബാധിതർക്ക്​ കൈത്താങ്ങായി ഒരുകൂട്ടം യുവാക്കൾ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾക്കാണ് വണ്ടാനം കേന്ദ്രമായി പ്രവർത്തിക്കുന്ന എളിമ പുരുഷസ്വയം സഹായസംഘം സഹായം കൈമാറിയത്. ഇവിടെയെത്തുന്ന രോഗികൾക്ക് മരുന്ന്​ എഴുതുന്നതിന്​ നോട്ട്ബുക്ക് ആവശ്യമാണ്. ഇതറിയാതെ എത്തുന്ന രോഗികൾ നോട്ട്​ബുക്കിന്​ നെട്ടോട്ടമോടുന്നത് എളിമയുടെ പ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്നാണ് രോഗികൾക്ക് ചെറിയ സഹായമെന്ന നിലയിൽ ആവശ്യമായ ബുക്ക് ലഭ്യമാക്കിയത്. അർബുദ വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. പ്രവീൺ ഇവ ഏറ്റുവാങ്ങി. ആർ.എം.ഒ ഡോ. നോനാം ചെല്ലപ്പൻ, ഡോ. ബിന്ദു, സ്റ്റാഫ് നഴ്‌സ് സജ്ന ജലീൽ, രത്നജ, എളിമ പുരുഷ സ്വയംസഹായ സംഘം പ്രസിഡന്‍റ്​ നിസാർ വെള്ളാപ്പള്ളി, സെക്രട്ടറി വി.എസ്. സാബു, പ്രസേനൻ വെള്ളാപ്പള്ളി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.