ആലപ്പുഴ: ഡോ. ബി.ആർ. അംബേദ്‌കർ ഭരണഘടനയിലൂടെ ഉറപ്പാക്കിയ സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ. ഭരണഘടന വിഭാവനം ചെയ്ത അവകാശാനുകൂല്യങ്ങൾ സംരക്ഷിക്കാൻ പട്ടികജാതി വിഭാഗങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും വിശ്വനാഥ പെരുമാൾ പറഞ്ഞു. ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബി.ആർ. അംബേദ്കറുടെ 131ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് ബിദു രാഘവൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടിയിൽ ഡി.സി.സി പ്രസിഡന്‍റ് ബി. ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറി എസ്. ശരത്, ദലിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് രവിപുരത്ത് രവീന്ദ്രൻ, സംസ്ഥാന നേതാക്കളായ കെ.സി.ആർ. തമ്പി, വസന്ത ഗോപാലകൃഷ്ണൻ, കമല വാസു, ജില്ല ജനറൽ സെക്രട്ടറിമാരായ വി. യശോധരൻ, സുഗുണൻ പുന്നപ്ര, ഐശ്വര്യ തങ്കപ്പൻ, പ്രതാപൻ, ആർ. ബാലൻ, സി. പ്രസന്ന, എം. ദിവാകരൻ, കാഞ്ചന കുഞ്ഞുകുഞ്ഞ്, വി. സോമൻ, രാജൻ കോട്ടോളിൽ തുടങ്ങിയവർ സംസാരിച്ചു. APL DLIT CONGRESS ദലിത് കോൺഗ്രസ് സംഘടിപ്പിച്ച അംബേദ്‌കർ അനുസ്മരണം എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.