ഇന്ധന വിലവർധന​: 'സിലിണ്ടർ സ്ക്വയർ' പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കായംകുളം: ഇന്ധനവില വർധനക്കെതിരെ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സിലിണ്ടർ സ്ക്വയർ' പ്രതിഷേധം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ഇ. സമീർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സൽമാൻ പൊന്നേറ്റിൽ അധ്യക്ഷത വഹിച്ചു. ജനതദൾ സംസ്ഥാന കമ്മിറ്റി അംഗം മാത്യു വേളങ്ങാടൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് എ.ജെ. ഷാജഹാൻ, ഡി.സി.സി സെക്രട്ടറി എ.പി. ഷാജഹാൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ എം. നൗഫൽ, അരിത ബാബു, കെ.എസ്.യു ജില്ല പ്രസിഡന്റ് നിതിൻ എ. പുതിയിടം, അസീം നാസർ, അഖിൽ ദേവ്, സജീദ് ഷാജഹാൻ, ഷമീം ചീരാമത്ത്, വിശാഖ് പത്തിയൂർ, ഹാഷിം സേട്ട്, ഷാനവാസ്‌ വൈ, ഹാഷിർ പുത്തൻകണ്ടം, ശ്രീജിത്ത്‌ ഏവൂർ, അസീം അമ്പീരേത്ത്, സുഹൈൽ ഹസൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY3YC യൂത്ത് കോൺഗ്രസ് നടത്തിയ 'സിലിണ്ടർ സ്ക്വയർ' പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി ഇ. സമീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.