ചേര്‍ത്തല: തീരദേശപാതയില്‍ കോവിഡിൻെറ പേരില്‍ നിര്‍ത്തലാക്കിയ പാസഞ്ചര്‍ മെമു ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ സമരം നടത്തി. ട്രെയിനുകള്‍ പുനഃസ്ഥാപിക്കാത്തത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നേതാക്കള്‍ ആരോപിച്ചു. പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നുകാട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി. കേന്ദ്ര റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, എം.പി എന്നിവർക്ക് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനവും നല്‍കി. റെയില്‍വേ സ്റ്റേഷനില്‍ നടന്ന സമരം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സി. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ദിനൂപ് വേണു, അനുപ്രിയ ദിനൂപ്, ജി. ധനേഷ്‌കുമാര്‍, എസ്. ഷഫീഖ്, ആശ ഗോപന്‍, വിമല്‍ മോഹന്‍, ടി.എസ്. സനോജ്, എ.ആര്‍. അരുണ്‍കുമാര്‍, അഖില്‍, യദുകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.