അരൂരിൽ ദേശീയപാതയിലും വെള്ളക്കെട്ട്

അരൂർ: മഴപെയ്താൽ അരൂരിലെ ദേശീയപാതയിലെ പലയിടത്തും വെള്ളത്തിലാകും. വെള്ളം ഒഴുകിപ്പോകാൻ മാർഗം ഇല്ലാത്തതാണ് കാരണം. അരൂർ പള്ളി സ്​റ്റോപ്പിൽതന്നെയുള്ള വെള്ളക്കെട്ട് ബസ് യാത്രികർക്ക് ദുരിതമാകുന്നുണ്ട്. ബസുകളിൽനിന്ന് ഇറങ്ങാനും കയറാനും ബുദ്ധിമുട്ടാണ്​. പെട്രോൾ പമ്പിനരികിലെ വെള്ളക്കെട്ട് ഒരുകിലോമീറ്ററോളം നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്. അപകടങ്ങൾക്കുപോലും ഈ വെള്ളക്കെട്ട് കാരണമാകുന്നുണ്ട്. ഓരോ തവണയും ദേശീയപാത പുനർനിർമിക്കുമ്പോൾ റോഡ് ഉയരുന്ന സ്ഥിതി ഇപ്പോഴില്ല. പഴയ റോഡ് കുത്തിപ്പൊളിച്ച് ഉയരത്തിൽ വ്യത്യാസമില്ലാതെതന്നെ പുനർനിർമിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം റോഡ് ഉയരുന്നില്ല. ദേശീയപാതയിലേക്ക് കടന്നുവരുന്ന പോക്കറ്റ് റോഡുകളെല്ലാംതന്നെ ദേശീയപാതയെക്കാൾ ഉയരത്തിലുമായി. പരിഹാരമായി നിർദേശിക്കപ്പെട്ട കാന നിർമാണം പലയിടത്തും അശാസ്ത്രീയമായാണ് നടക്കുന്നത്. ചിലയിടങ്ങളിൽ അപൂർണവും. ദേശീയപാതയിലെ വെള്ളക്കെട്ടുകൾ പരിഹരിക്കാൻ ദേശീയപാത അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം അരൂർ പള്ളി സ്​റ്റോപ്പിലെ വെള്ളക്കെട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.