'കരുതൽ ഉച്ചയൂണ്' കൂട്ടായ്മയുടെ ബജി ചലഞ്ച് നാളെ

ഹരിപ്പാട്: 'കരുതൽ ഉച്ചയൂണ്' കൂട്ടായ്മയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ബജി ചലഞ്ച് സംഘടിപ്പിക്കും. ഡാണാപ്പടി പഴയ പാലത്തിനുതാഴെ പ്രകൃതി ജൈവകലവറയുടെ മുന്നിൽ രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെയാണ് ചലഞ്ച്. രോഗം ബാധിച്ച്​ ഒരുഭാഗം തളർന്നയാൾക്ക്​ സ്വയംതൊഴിൽ ചെയ്യുന്നതിന്​ ഇലക്​ട്രിക് മുച്ചക്ര വാഹനം വാങ്ങി നൽകാനും സ്വന്തമായി വീടില്ലാത്ത ഒരുനിർധന കുടുംബത്തിന് വീട് വെച്ചു നൽകുന്നതിനുമാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. കരുതൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ 17ന് വലിയഴീക്കൽ, പുളിക്കീഴ്, ചെറുതന എന്നിവിടങ്ങളിലായി മൂന്ന് നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹവും നടത്തപ്പെടുമെന്ന് കരുതൽ ട്രസ്റ്റ് ചെയർമാൻ ഷാജി കെ. ഡേവിഡ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.