പൂച്ചാക്കൽ മയക്കുമരുന്ന്​ വേട്ട: ഒരാൾകൂടി അറസ്റ്റിൽ

പൂച്ചാക്കൽ: പൂച്ചാക്കലിലെ മയക്കുമരുന്ന് വേട്ടയിൽ ഒരാൾകൂടി അറസ്​റ്റിൽ. കണ്ണൂർ ആലങ്കോട്​ വള്ളനാട്​ പാറയ്ക്കൽ വീട്​ ഷിൻസാണ്​​ (23) ​അറസ്റ്റിലായത്​. സിന്തറ്റിക്ഡ്രഗ്​ ഇനത്തിൽപെട്ട മെഥിലിൻഡയോക്സി മെത്താംഫിറ്റമിൻ (എം.ഡി.എം.എ) മയക്കുമരുന്നുമായി എറണാകുളം സ്വദേശി ലിജുവിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. മാരകശേഷിയുള്ള മയക്കുമരുന്ന്​ 140 ഗ്രാം ഇയാളിൽനിന്ന്​ കണ്ടെടുത്തു. ജില്ലയിൽ പിടികൂടിയതിൽ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയായിരുന്നു ഇത്​. ഈ കേസിൽ മയക്കുമരുന്ന് ഇയാൾക്ക് എത്തിച്ചുനൽകിയവരെയും അതിന് കൂട്ടുനിന്നവരെയും കണ്ടെത്തുന്നതിന് പ്രത്യേക സ്വകാഡ് ജില്ല ഡാൻസാഫി‍ൻെറ നേതൃത്വത്തിൽ രൂപവത്​കരിച്ചിരുന്നു. തുടർന്ന്​ ജില്ല പൊലീസ്​ മേധാവി ജി. ജയ്​ദേവിന്​​ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്​.പി എം.കെ. ബിനുകുമാറി‍ൻെറ നേതൃത്വത്തിലെ ഡാൻസാഫ്​ ടീമും ചേർത്തല ഡിവൈ.എസ്​.പി വിജയ‍‍ൻെറ നേതൃത്വത്തിലെ പൂച്ചാക്കൽ പൊലീസും അടങ്ങിയ പ്രത്യേകസംഘം ബംഗളൂരുവിൽനിന്നാണ്​ ഷിൻസിനെ പിടികൂടിയത്​. കേരളത്തി‍ൻെറ വിവിധ ഭാഗങ്ങളിൽ എം.ഡി.എം.എ​ തരപ്പെടുത്തിക്കൊടുക്കുന്നതിൽ ഇയാൾ മുഖ്യ ഇടനിലക്കാരനാണെന്ന് പൊലീസ്​ കണ്ടെത്തിയിട്ടുണ്ട്​​. ഇതിനൊപ്പം ഹോസ്റ്റലുകളിൽ മലയാളി വിദ്യാർഥികൾക്ക്​ എം.ഡി.എം.എ എത്തിച്ചു​കൊടുത്ത്​ കമീഷൻ വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്​. എസ്​.ഐമാരായ ജേക്കബ്, എ.എസ്​.ഐ സാജൻ, ഉദയൻ, ബിജോയ്​, ടെൻസൺ, ഡാൻസാഫ്​ എ.എസ്​.ഐ ജാക്സൺ, സി.പി.ഒമാരായ എബി തോമസ്, ഹരികൃഷ്ണൻ, ജിതിൻ, അബിൻകുമാർ എന്നിവർ നേതൃത്വം നൽകി. APL shins ഷിൻസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.