ആലപ്പുഴ: എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൻെറ വരവറിയിച്ച് ജില്ലയിലെങ്ങും കൊടികളുയർന്നു. പ്രധാന കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലും നടന്ന പതാക ഉയർത്തൽ എ.ഐ.എസ്.എഫിൻെറ സംഘശക്തിയുടെ കരുത്തും ആശയതെളിമയും വിളംബരം ചെയ്‌തു. സമ്മേളന സ്വാഗതസംഘം ഓഫിസായി പ്രവർത്തിക്കുന്ന ആലപ്പുഴ ടി.വി സ്മാരകത്തിന് മുന്നിൽ ജില്ല പ്രസിഡന്‍റ് യു. അമൽ പതാക ഉയർത്തി. സ്വാഗതസംഘം ജനറൽ കൺവീനർ അസ്‌ലം ഷാ, ജില്ല ജോയന്‍റ് സെക്രട്ടറി സോണിയ തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിൻദാസ് മാവേലിക്കരയിലും സംസ്ഥാന കമ്മിറ്റി അംഗം ബ്രൈറ്റ് എസ്. പ്രസാദ് ചേർത്തല സൗത്തിലും നേതാക്കളായ വി.എൻ. അൽത്താഫ് അരൂരിലും ആദർശ് നൂറനാടും സെലിൻ കാഞ്ഞിരംചിറയിലും അജയ് കൃഷ്ണൻ മുഹമ്മയിലും ആര്യ കാർത്തികപ്പള്ളിയിലും സ്മിത്ത് ചെങ്ങന്നൂരിലും ആനന്ദു ചേർത്തലയിലും പതാക ഉയർത്തി. ഫോട്ടോ എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളന പതാക ആലപ്പുഴ ടി.വി സ്മാരകത്തിന് മുന്നിൽ ജില്ല പ്രസിഡന്‍റ് യു. അമൽ ഉയർത്തുന്നു APL SISF
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.