ആലപ്പുഴ: ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിച്ച ആല്‍ഫ പാലിയേറ്റിവ് കെയറിൻെറ ആലപ്പുഴയിലെ പുതിയ ലിങ്ക് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ആലപ്പുഴ എ.സി റോഡില്‍ പഴവീട് ജങ്ഷനുസമീപം പുതിയ ലിങ്ക് സെന്‍ററിൻെറ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് നിര്‍വഹിച്ചു. ആല്‍ഫ ലിങ്ക് സെന്‍റര്‍ പ്രസിഡന്‍റ് കെ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സി. അരവിന്ദാക്ഷന്‍, സജേഷ് ചക്കുപറമ്പില്‍, ആര്‍. രമേശ്, ഹരികൃഷ്ണന്‍, ആല്‍ഫ മെഡിക്കല്‍ ഡയറക്ടര്‍ ടി.ജെ. ജോസ്ബാബു, സെക്രട്ടറി ഉഷ രവീന്ദ്രന്‍, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ഈസ്റ്റ് വെനീസ് അസോസിയേഷന്‍ സാജിദ് മുഹമ്മദ്, ആലപ്പുഴ റോട്ടറി ക്ലബ് പ്രസിഡന്‍റ് രാജന്‍ പീറ്റര്‍ അറോജ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡന്‍റ് കെ.എസ്. മുഹമ്മദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലെ പാലിയേറ്റിവ് സെന്‍റർ നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു apl paliative
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.