ആര്യാട് നോര്‍ത്ത് കോളനിക്ക് ഒരുകോടിയുടെ വികസനപദ്ധതി

ആലപ്പുഴ: അംബേദ്കര്‍ ഗ്രാമവികസന പദ്ധതി വഴി ആര്യാട് നോര്‍ത്ത് കോളനിക്ക് ഒരുകോടി രൂപയുടെ പദ്ധതി. വഴികള്‍, റോഡ്​ നിര്‍മാണവും അറ്റകുറ്റപ്പണിയും, കമ്യൂണിറ്റി ഹാള്‍ നിര്‍മാണം, വായനശാല, വീടുകളുടെ പുനരുദ്ധാരണം അടക്കം കോളനികളുടെ സമഗ്രവികസന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് കോളനിയില്‍ കൂടിയ ആലോചനയോഗത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ പറഞ്ഞു. കോളനി വികസനത്തിന് രൂപരേഖ തയാറാക്കാൻ വിളിച്ച യോഗത്തിലാണ് പദ്ധതി വിശദീകരിച്ചത്. യോഗത്തില്‍ ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍പേഴ്സൻ ടി.എസ്. സൂയമോള്‍, ബ്ലോക്ക് മെംബര്‍ തിലകമ്മ വാസുദേവന്‍, പഞ്ചായത്ത് അംഗം എം.എസ്. സന്തോഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.