വേനൽമഴയിൽ വീടുകൾ വെള്ളത്തിൽ

അരൂർ: വേനൽമഴയിൽ വീടുകൾ വെള്ളത്തിലായത് തീരവാസികളെ ആശങ്കയിലാക്കുന്നു. അരൂർ മേഖലയിൽ ഒറ്റമഴയിൽതന്നെ വെള്ളത്തിലാകുന്ന നിരവധി പ്രദേശങ്ങളാണുള്ളത്. വേനൽമഴയുടെ ആദ്യ ദിവസങ്ങളിൽതന്നെ നിരവധി വീടുകൾ, ദേശീയപാതയുടെ ചില ഭാഗങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, ഗ്രാമീണ റോഡുകൾ എന്നിവ വെള്ളത്തിലായിട്ടുണ്ട്. കായൽത്തീരത്ത് കല്ലുകെട്ടുമെന്നും കായലി‍ൻെറ ആഴം കൂട്ടുമെന്നും ഭരണാധികാരികൾ പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല. കാലവർഷത്തിലേക്കടുക്കുമ്പോൾ അരൂർ മേഖലയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലാകാൻ സാധ്യതയുണ്ട്. ചിത്രം - വേനൽമഴയിൽ വെള്ളത്തിലായ വീടുകളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.