അരൂർ: പരീക്ഷ കഴിഞ്ഞ് അവധി തുടങ്ങിയതോടെ കുത്തിയതോട് പാട്ടുകുളങ്ങര വിപഞ്ചികയിൽ കളിയും ചിരിയും പാട്ടും ആട്ടവുമായി കളിയരങ്ങ് തുടങ്ങി. കലാപരിശീലനത്തോടെ വ്യക്തിത്വ വികാസം നേടാം എന്ന സന്ദേശവുമായി വിപഞ്ചിക ഒരുക്കുന്ന 24 ാമത് കളിയരങ്ങാണ് കുത്തിയതോട് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ പരിശീലനം നടക്കുന്നത്. യോഗ, ചിരിയോഗ, നാടൻപാട്ട്, കാവ്യാലാപനം, അക്ഷരശ്ലോകം, നാട്ടറിവുകൾ, കഥകളി ആസ്വാദനം, ഡാൻസ്, പ്രകൃതി പഠനം, കൃഷി, ചിത്രരചന, കരകൗശല വസ്ത്രനിർമാണം, നാടകം, കഥാപ്രസംഗം, ഓടക്കുഴൽ, വയലിൻ, ലളിതഗാനം, പ്രസംഗം എന്നിവയിലാണ് പരിശീലനം. പ്രവേശനം സൗജന്യമാണ്. വിപഞ്ചിക സംഗീത സാഹിത്യ സഭ, യോഗവിദ്യാലയം, ചിരി ക്ലബ്, ദർശനം എന്നിവ ചേർന്നാണ് കളിയരങ്ങ് നടത്തുന്നത്. ഏപ്രിൽ 13ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.