അപ്പർ കുട്ടനാടൻ കാർഷിക മേഖല മടവീഴ്ച ഭീഷണിയിൽ

മാന്നാർ: അപ്പർകുട്ടനാടൻ കാർഷിക മേഖലയിലെ പാടശേഖരങ്ങൾ മടവീഴ്ചഭീഷണിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ വേനൽമഴ കാരണം ചെന്നിത്തല, മാന്നാർ ഉൾപ്പെടുന്ന അപ്പർകുട്ടനാട് മേഖലയിലെ പാടശേഖങ്ങളുടെ മുട്ട് നിറഞ്ഞ് അകത്തേക്ക്​ വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരിനെല്ലും കവടയും മൂലം ഈ വർഷത്തെ കൃഷിയിൽ ആശങ്കപ്പെട്ടിരിക്കുന്ന കർഷകർക്ക് വേനൽമഴ ദുരിതക്കയത്തിലേക്കു വീഴാൻ വഴിയൊരുക്കും. കർഷകരുടെ ആശങ്ക അകറ്റുന്നതിന് അടിയന്തരമായി തണ്ണീർമുക്കം, തോട്ടപ്പള്ളി ബണ്ടുകൾ തുറന്ന് വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന ആശങ്കയകറ്റണമെന്ന് അപ്പർകുട്ടനാട് കാർഷിക വികസന സമിതി ചെയർമാനും ചെന്നിത്തല സംയുക്ത പാടശേഖര സമിതി കൺവീനറുമായ ഗോപൻ ചെന്നിത്തല കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടും സർക്കാറിനോടും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.