അമ്പലപ്പുഴ: പുന്നപ്ര മാർഗ്രിഗോറിയോസ് ഇടവക പള്ളിയിൽ വിശുദ്ധ വാരാചരണത്തിന്‍റെ തുടക്കംകുറിച്ച് ഓശാന ഞായറാഴ്ച ഭക്തിപൂർവം ആചരിച്ചു. പ്രാർഥന ശുശ്രൂഷകൾ കാർമൽ ആശ്രമത്തിൽനിന്ന് ആരംഭിച്ച് കുരുത്തോല പ്രദക്ഷിണമായി ഗ്രിഗോറിയോസ് പള്ളിയിൽ എത്തിച്ചേർന്നു. തുടർന്ന് ഫാ. ബിജോയ് അറക്കലിന്‍റെ നേതൃത്വത്തിൽ സമൂഹബലി അർപ്പിച്ചു. ഫാ. ജോസുകുട്ടി പുന്നൂർ, ഫാ. ആൻറണി വാലേക്കളം, ഫാ. ജേക്കബ് പുരക്കരി എന്നിവർ സഹകാർമികരായിരുന്നു. ഫാ. മാത്യു അറേക്കളം വചനസന്ദേശം നൽകി. ഫോട്ടോ. പുന്നപ്ര മാർഗ്രിഗോറിയോസ് ഇടവക പള്ളിയിലെ ഓശാനശുശ്രൂഷയുടെ ഭാഗമായി നടന്ന കുരുത്തോല പ്രദക്ഷിണം കാർമൽ ആശ്രമത്തിൽനിന്ന് ആരംഭിക്കുന്നു apl grigoriyas
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.