നൂലില്‍ കുരുങ്ങിയ കാക്കക്ക് രക്ഷകരായി സുരക്ഷാ ജീവനക്കാര്‍

അമ്പലപ്പുഴ: മണിക്കൂറുകളോളം നൂലില്‍ കുരുങ്ങി ജീവൻ ആടിയുലഞ്ഞ കാക്കക്ക് രക്ഷകരായി സുരക്ഷാ ജീവനക്കാരും മോര്‍ച്ചറി ജീവനക്കാരനും. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. ഇ ബ്ലോക്കിന്‍റെ നാലാം നിലയിലും പാര്‍ക്കിങ് ഏരിയയിലെ പുളിമരത്തിലുമായി കുരുങ്ങിയ പൊട്ടിയ പട്ടത്തിന്‍റെ നൂലിലാണ് കാക്കയുടെ ചിറക് കുരുങ്ങിയത്. നൂലില്‍പെട്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച കാക്ക കൂടുതല്‍ കുരുക്കില്‍പെട്ടു. തുടര്‍ന്നാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും മോര്‍ച്ചറി ജീവനക്കാരനായ സന്ദീപും ചേര്‍ന്ന് കാക്കയെ രക്ഷപ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. ഇതിനിടെ കണ്ടുനിന്ന രോഗിയുടെ കൂട്ടിരിപ്പുകാരും സഹായത്തിനെത്തി. കയറും വടിയും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ സുരക്ഷാ ജീവനക്കാരന്‍ നാലാം നിലയിലെ ജനലിലൂടെ സണ്‍ഷേഡില്‍ കയറി നൂല് മുറിച്ചുവിടുകയായിരുന്നു. പിന്നീട് ചിറകില്‍ കുരുങ്ങിയ നൂല് മുറിച്ചുനീക്കിയതിന് ശേഷം കാക്കയെ പറത്തിവിട്ടു. (ചിത്രം.... 1.നൂലില്‍ കുരുങ്ങിയ കാക്കയെ ആശുപത്രിയുടെ നാലാം നിലയില്‍ നിന്നുകൊണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന സുരക്ഷാ ജീവനക്കാരന്‍ 2. കാക്കയുടെ ചിറകില്‍ കുരുങ്ങിയ നൂല്‍ മുറിച്ചുനീക്കുന്ന യുവാവും സുരക്ഷാ ജീവനക്കാരനും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.