ഹോമിയോ ആശുപത്രി പരിസരം മാലിന്യനിക്ഷേപകേന്ദ്രം

കായംകുളം: മാലിന്യങ്ങളുടെ അസഹ്യ ദുർഗന്ധം ഹോമിയോ ആശുപത്രിയിൽ എത്തുന്നവരെ ദുരിതത്തിലാക്കുന്നു. മാലിന്യ നീക്കം പേരിന് മാത്രമായതോടെ ടൗണിന്റെ മിക്ക ഭാഗങ്ങളും നിക്ഷേപ കേന്ദ്രമായിരിക്കുകയാണ്. രാത്രികാലത്ത് വിജനമായ പ്രദേശങ്ങളിൽ മാലിന്യങ്ങൾ തള്ളുകയാണ്​. ദേശീയപാതയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവരാണ് ഇതിന്റെ കെടുതി അനുഭവിക്കുന്നത്. ഇവിടത്തെ റോഡരികുകളും ഓടകളും മാലിന്യം തിങ്ങിനിറഞ്ഞിരിക്കുകയാണ്. കായംകുളം-കാർത്തികപ്പള്ളി റോഡിൽ ഗവ. ഹോമിയോ ആശുപത്രിക്കു സമീപത്തെ തുറസ്സായതും വെള്ളക്കെട്ടായതുമായ സ്ഥലവും റോഡിന്റെ വശത്തുള്ള ഓടകളും മാലിന്യത്താൽ നിറഞ്ഞിട്ടുണ്ട്​. ഐക്യ ജങ്​ഷൻ-കീരിക്കാട് മസ്ജിദ് റോഡിന്‍റെ വശങ്ങളിലും മാലിന്യം കുന്നുകൂടുകയാണ്. ജൈവ മാലിന്യങ്ങൾ ചീഞ്ഞളിയുന്നത് അസഹ്യ ദുർഗന്ധത്തിനും കൊതുകുശല്യത്തിനും കാരണമാകുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നഗരസഭയിൽ സ്ക്വാഡ് സംവിധാനം ഉണ്ടെങ്കിലും ഈ പ്രദേശങ്ങളിൽ പരിശോധന നടത്താറില്ലെന്ന് ആക്ഷേപമുണ്ട്. കാമറ സ്ഥാപിച്ചാൽ ഒരുപരിധി വരെ തടയാനാകുമെന്നാണ് പറയുന്നത്. ചിത്രം: APLKY1KYLM കായംകുളം ടൗണിന്റെ പടിഞ്ഞാറൻ ഭാഗത്ത് റോഡരികിൽ ഓടയോട് ചേർന്ന് കുന്നുകൂടിയ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.