കുഡുംബി സമുദായത്തിന്‍റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കണം -മന്ത്രി പി. പ്രസാദ്

ആലപ്പുഴ: മണ്ണിൽ പണിയെടുക്കുന്ന കുഡുംബി സമുദായം വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം പോയതിൽ ആശങ്കയുണ്ടെന്നും അതിന്​ പരിഹാരമുണ്ടാകണമെന്നും മന്ത്രി പി. പ്രസാദ്​. ആലപ്പുഴ നന്ദാവനം ഓഡിറ്റോറിയത്തിൽ കുഡുംബി സേവസംഘം സംസ്ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ്​ ഒ.എസ്​. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്​. രാമചന്ദ്രൻ, എം.സി. സുരേന്ദ്രൻ, വി.എസ്.​ ശിവരാമൻ, ജി. ഗണേശൻ, ലീല ഗോപാലൻ, ജി. രാജൻ, എം. മനോജ്, അമൃത, അനിൽ തിരുവമ്പാടി എന്നിവർ സംസാരിച്ചു. കൊടിമരജാഥ ആര്യാടുനിന്നും ദീപശിഖ ജാഥ കളർകോടുനിന്നും ആരംഭിച്ച് സമ്മേളന നഗരിയിൽ സമാപിച്ചു. ഞായറാഴ്ച രാവിലെ 9.30ന്​ അവാർഡ്​ വിതരണ സമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്​ഘാടനം ചെയ്യും. എച്ച്​. സലാം എം.എൽ.എ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ പ​ങ്കെടുക്കും. തുടർന്ന്​ തെരഞ്ഞെടുപ്പ്​ നടക്കും. APL kudumbi state meeting ആലപ്പുഴ നന്ദാവനം ഓഡിറ്റോറിയത്തിൽ കുഡുംബി സേവസംഘം സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ്​ ഉദ്​ഘാടനം ചെയ്യുന്നു കൗതുകമായി നിറവ്യത്യാസമുള്ള വാഴക്കുല കറ്റാനം: നിറവ്യത്യാസത്തിലുള്ള വാഴക്കുല കൗതുകമാകുന്നു. ഇലിപ്പക്കുളം ശാസ്താവിന്റെ തെക്കടത്ത് ബഷീറിന്റെ വീട്ടിലെ ചെങ്കദളി വാഴയാണ് പച്ചയും വയലറ്റും നിറത്തിൽ കുലച്ചത്. സാധാരണ വയലറ്റ് നിറത്തിൽ കുലക്കേണ്ടതിലാണ് പകുതി ഭാഗത്ത്​ പച്ചനിറം ഇടംപിടിച്ചത്. APL vahzakula ഇലിപ്പക്കുളം ശാസ്താവിന്റെ തെക്കടത്ത് ബഷീറിന്റെ വീട്ടിലെ ചെങ്കദളി വാഴ നിറവ്യത്യാസത്തിൽ കുലച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.