ശ്രീനാരായണ പരിഷത്തും തീർഥാടന നവതിയാഘോഷവും

മാവേലിക്കര: ഗുരുധർമ പ്രചാരണസഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ധർമ മീമാംസ പരിഷത്തും ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലി തീർഥാടന നവതി ആഘോഷവും സഭ ദേശീയ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. സഭ മണ്ഡലം പ്രസിഡന്റ് പ്രസാദ് വള്ളികുന്നം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബ്രഹ്മദാസ് പതാക ഉയർത്തി. സെക്രട്ടറി ശിവൻ മലയിൽ, ജില്ല പ്രസിഡന്റ് ആർ. സുകുമാരൻ, ചന്ദ്രൻ പുളിങ്കുന്ന്, പഞ്ചമൻ, ഭാർഗവൻ നീർക്കുന്നം, കെ.പി. മുരളി, രേവമ്മ സുകുമാരൻ, വിമല ഉണ്ണികൃഷ്ണൻ, ലീല പഞ്ചമൻ, ഭാനുമതിയമ്മ, സരസമ്മ എന്നിവർ സംസാരിച്ചു. മികച്ച തഹസിൽദാറിനുള്ള പുരസ്കാരം കരസ്ഥമാക്കിയ പി.എം. സജീവ്കുമാറിനെ ആദരിച്ചു. ചിത്രം ഗുരുധർമ പ്രചാരണസഭ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ധർമമീമാംസ പരിഷത്തും ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലി, തീർഥാടന നവതി ആഘോഷവും സഭ ദേശീയ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.